വെള്ളിക്കുളങ്ങര> വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി ഗൃഹനാഥൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ശാസ്താംപൂവം ആദിവാസി കോളനിയിലെ സുബ്ര (56) നാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 7 ഓടെ പാലപ്പിള്ളി സംരക്ഷിത വന മേഖലയിൽ എലിക്കടൊണ് സംഭവം.
പുളിക്കൻ എന്ന സ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഭാര്യ: മായ. മക്കൾ: ചന്ദ്രിക, ശ്രീജ, കേശവൻ, റീന, ദാസൻ, സജികുട്ടൻ, സുപ്രിയ. മരുമക്കൾ: ഷാജു, രതീഷ്, രേവതി, രാജേഷ്.
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളിന്റെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പിനോടും, വനം വകുപ്പിനോടും കെ കെ രാമചന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു