എഴുപത്തിയഞ്ച് വർഷം വൈകിയാണെങ്കിലും സിപിഎമ്മിന് ബുദ്ധിയുതിച്ചതിൽ സന്തോഷമുണ്ടെന്ന് സുധാകരൻ പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് സിപിഎം ചുവരുകളിൽ കുറിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. ആഗസ്റ്റ് 15 എന്നതിനു പകരം ആപത്ത് 15 എന്ന മുദ്രാവാക്യമാണ് സിപിഎം ഉയർത്തിയിരുന്നതെന്ന് സുധാകരൻ ആരോപിച്ചു. സിപിഎം ഇത്തരമൊരു പ്രവർത്തി ചെയ്തതിൽ അഭിമാനിക്കാമെന്നും സുധാകരൻ പരിഹസിച്ചു. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല, നിർണായക ഘട്ടങ്ങളിൽ ആർഎസ്എസ് ബ്രിട്ടീഷുകാരോട് കൈകോർത്തിട്ടുണ്ടെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം ആഘോഷിക്കുന്നതിനെ പരിഹസിച്ച് ബിജെപിയും മറ്റു രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയ അതേ സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം. സ്വാതന്ത്ര സമര സേനാനികളായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരുകൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് യെച്ചൂരി ആർഎസ്എസിനെതിരെ വിമർശനം ഉന്നയിച്ചത്.