‘പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യമാണ്. വിജിലന്‍സ് അന്വേഷണത്തിന്‍റെ ആവശ്യമില്ല. പരാതി അന്വേഷിച്ച് തള്ളിയതാണെ’ന്നും ജില്ലാ സെക്രട്ടറി പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. നേരത്തെ വിഷയത്തിൽ പ്രതികരിച്ച സജി ചെറിയാൻ പാർട്ടിയോട് ആലോചിക്കാതെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ആരിഫിന്‍റെ നടപടിയിൽ വീഴ്ചയുണ്ടോയെന്ന് സിപിഎം നേതൃത്വം പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു.
റോഡിന്‍റെ ശോച്യാവസ്ഥ പിഡബ്ല്യുഡി വിജിലന്‍സ് അന്വേഷിച്ചത് അറിഞ്ഞിരുന്നില്ലെന്ന് എഎം ആരിഫ് എംപിയും നേരത്തെ പറഞ്ഞിരുന്നു. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നത് മാത്രമാണ് തന്‍റെ ആവശ്യം. നാട്ടുകാരുടെ കാര്യമാണ് താൻ പരാതിയായി ഉന്നയിച്ചത്. പാർട്ടി സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നു എന്നും ആരിഫ് പ്രതികരിച്ചിരുന്നു.
എംപിയ്ക്ക് വീഴ്ച സംഭവിച്ചോയെന്ന് സിപിഎം പരിശോധിക്കുമെന്ന സജി ചെറിയാന്‍റെ പ്രസ്താവനയോട് പ്രതികരിച്ച ആരിഫ് തന്‍റെ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കിൽ പരിശോധിക്കാൻ പാർട്ടിക്ക് അധികാരമുണ്ടെന്നും പറഞ്ഞിരുന്നു.