ന്യൂഡല്ഹി> രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി.7.30ഓടെ ചെങ്കോട്ടയില് പ്രധാനമന്ത്രി പതാക ഉയര്ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്ഡ് ഓഫ് ഓണര് സ്വീകരിച്ചു.
ടോക്കിയോ ഒളിമ്പിക്സില് മെഡല് നേടി രാജ്യത്തിന്റെ അഭിമാനമായ താരങ്ങളെ പ്രധാനമന്ത്രി പ്രസംഗത്തില് അഭിനന്ദിച്ചു.പ്രധാനമന്ത്രിയെന്ന നിലയില് നരേന്ദ്ര മോഡിയുടെ 8-ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്നത്തേത്.സുരക്ഷാ ഭീക്ഷണി കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ഡല്ഹി.
സ്വാതന്ത്ര്യസമര സേനാനികള്ക്ക് പ്രണാമം അര്പ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഭാരതത്തിന് ദിശാബോധം നല്കിയത് ജവഹര്ലാല് നെഹ്റു, സര്ദാര് വല്ലഭായ് പട്ടേല് തുടങ്ങിയവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ, വിവാദ കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം ചെയ്യുന്ന കര്ഷകര് സ്വാതന്ത്ര്യദിനം ‘കിസാന് മസ്ദൂര് ആസാദി സംഗ്രം ദിവസ്’ ആയി ആചാരിക്കും. സമര കേന്ദ്രമായ ഡല്ഹി അതിര്ത്തികളിലടക്കം രാജ്യവ്യാപകമായി റാലികള് സംഘടിപ്പിക്കും.11 മുതല് 1 മണി വരെയാകും റാലി.