തിരുവനന്തപുരം> ജനങ്ങള്ക്കിടയില് സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സര്ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് സ്കൂള് വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയര്ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടന മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകള് എത്രത്തോളം രാജ്യത്ത് ഫലവത്താക്കാന് കഴിഞ്ഞുവെന്ന് പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങള് സംരക്ഷിക്കുന്നതിന് പ്രതിജ്ഞ എടുക്കണം.
മഹാമാരി കാലത്ത് ജീവന് സംരക്ഷണം നല്കുന്നതിനാണ് പരിഗണന. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞ ഈ ദിനത്തില് എടുക്കണം. ഒപ്പം ജീവനോപാധികള് നിലനിര്ത്തുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന കാഴ്ചപ്പാടില് മനുഷ്യര്ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി ഓര്മ്മിപ്പിച്ചു. കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കല്പ്പമാണ് ഇന്ന് ദേശീയ തലത്തില് മുദ്രാവാക്യമായിരിക്കുന്നത്.
ഭരണഘടന മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകള് എത്രത്തോളം രാജ്യത്ത് ഫലവത്താക്കാന് കഴിഞ്ഞുവെന്ന് പരിശോധിക്കണം.
ജനങ്ങള്ക്കിടയിലെ അന്തരം ഇല്ലാതാക്കാന് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.