കുവൈറ്റിൽ സിറ്റി > കോവിഡിനെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി കുവൈറ്റിൽ മരിച്ചു. തൃശൂർ വെങ്കിടങ്ങ് സ്വദേശി സുമേഷ് മാധവനാ (43)ണ് മരിച്ചത്. കോവിഡ് രോഗബാധിതനായതിനെ തുടർന്ന് ഏപ്രിൽ മുതൽ സബാ, അദാൻ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മബാനീസ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനായിരുന്നു. മോനിഷയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. കല കുവൈറ്റ് റിഗായ്-എ യൂണിറ്റ് അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ തുടരുന്നു.















