ന്യൂഡൽഹി > സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ യോഗേഷ് ഗുപ്തയ്ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം. സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലിന് 10 പേരും അഗ്നിശമന സേനാംഗങ്ങള്ക്കുള്ള മെഡലിന് അഞ്ച് പേരും കേരളത്തിൽ നിന്നു അര്ഹരായി.
ജി സ്പര്ജന് കുമാര്, ടി കൃഷ്ണകുമാര്, ടോമി സെബാസ്റ്റ്യന്, അശോകന് അപ്പുക്കുട്ടന്, അരുണ് കുമാര് സുകുമാരന്, ഡി സജി കുമാര്, ഗണേശന് വി കെ, സിന്ധു വി പി, സന്തോഷ് കുമാര് എസ്, സി എം സതീശന് എന്നിവർക്കാണ് സ്തുത്യര്ഹ സേവനത്തിനുള്ള പൊലീസ് മെഡലുകൾ ലഭിക്കുക. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥന് മനോജ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡലിനും അര്ഹനായി.















