തിരുവനന്തപുരം> സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്സീനേഷന് ഇന്ന് തുടക്കം.60 വയസിന് മുകളില് പ്രായമായ എല്ലാവര്ക്കും 18 വയസിന് മുകളില് പ്രായമുള്ള കിടപ്പ് രോഗികള്ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിന് നല്കാനാണ് വാക്സിനേഷന് യജ്ഞത്തിലൂടെ ആദ്യഘട്ടത്തില് ലക്ഷ്യമിടുന്നത്.
ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവരിലും വാക്സിനേഷനെത്തിക്കാന് താഴേത്തട്ടില് കര്ശന നിര്ദേശമുണ്ട്. 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷന് ഡ്രൈവ്. തിരുവനന്തപുരം ജില്ലയില് ഇനി 60 വയസിന് മുകളില് ഉള്ളവരില് ആദ്യഡോസ് കിട്ടാത്തവര് 2000 ല് താഴെയാണെന്നാണ് വിവരം.
ആഗസ്ത് 31 നകം സ്കൂള് വിദ്യാര്ത്ഥികളടക്കമുള്ളവരില് സമ്പൂര്ണ്ണ ആദ്യ ഡോസ് വാക്സിനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്സിന് സംസ്ഥാനത്ത് പുതുതായി എത്തി. പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില് മുഴുവന് പരിശോധന നടത്തി രോഗമില്ലാത്തവര്ക്കെല്ലാം വാക്സിന് നല്കുകയാണ്.സംസ്ഥാനത്തെ 10 ജില്ലകളില് ഒരു ദിവസം 40,000 ഡോസ് വാക്സിന് വിതരണം നടത്തും. മറ്റ് ജില്ലകളില് 25,000 ഡോസ് വാക്സിനും വിതരണം ചെയ്യാനാണ് സര്ക്കാര് പദ്ധതിയിടുന്നത്
അതേസമയം കേരളത്തില് ഇന്നലെ 20,452 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര് 2384, പാലക്കാട് 1930, കണ്ണൂര് 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.