കൊച്ചി> ആലുവ പുക്കാട്ടുപടിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഡ്യൂട്ടിക്കിടെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്.
ഇന്നലെ രാത്രി ഇയാൾ പൊലീസിനു കീഴടങ്ങുകയായിരുന്നു.മൂന്നാം തീയതി ഉച്ചയ്ക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുമ്പിലാണ് ഡോക്ടർക്കു മർദനമേറ്റത്. പ്രതി, ഭാര്യയും ഒമ്പതു വയസുള്ള കുട്ടിയുമായി ചികിത്സയ്ക്കെത്തിയതായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുമ്പോഴാണ് ആക്രമണം. പ്രതി ഡോക്ടറെ പിന്നിൽ നിന്ന് അടിക്കുകയായിരുന്നു.
വനിതാ നഴ്സുമാർ ഉൾപ്പെടെയുളളവർ സ്ഥലത്തുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരാണ് ഡോക്ടറെ രക്ഷിച്ചത്. ഡോക്ടർ ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്നതാണ് കാരണമെന്ന് പറയുന്നു.