കൊച്ചി
വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ചോദ്യം ചെയ്ത ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. വിദ്യാർഥികൾക്ക് എട്ടിലും ഒമ്പതിലും ലഭിച്ച ഗ്രേസ് മാർക്ക് ഈ വർഷവും നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പട്ടു.
പത്താംക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയിന്റ് നൽകുമെന്നും പ്ലസ്ടു പ്രവേശനത്തിന് ഗ്രേഡിനൊപ്പം കൂട്ടുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കോവിഡുമൂലം സ്കൂളുകൾ പൂട്ടിയതിനാൽ വിദ്യാർഥികൾക്ക് പഠനസമയം ഇത്തവണ നഷ്ടമായിട്ടില്ലെന്നും ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നുമാണ് സർക്കാർ തീരുമാനം. ഈ തീരുമാനം ചോദ്യം ചെയ്ത് കെഎസ്–യുവും ഏതാനും വിദ്യാർഥികളും സമർപ്പിച്ച പൊതുതാൽപ്പര്യഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ പരിഗണനയിലുള്ളത്.