ന്യൂഡൽഹി
രാജ്യത്ത് കുറഞ്ഞത് 15 കോടി കുട്ടികളും യുവാക്കളും ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്താണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ)യുടെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യുവാക്കളും കുട്ടികളും ഏകദേശം 50 കോടിയോളം വരും. ഇതിൽ 35 കോടി പേർ മാത്രമാണ് അങ്കണവാടികളിലും സർക്കാർ, സ്വകാര്യ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നത്.
25 കോടിയോളം പേർ സാക്ഷരതയുടെ പ്രാഥമിക നിർവചനത്തിന് താഴെയാണെന്നും മന്ത്രി പറഞ്ഞു.