ടോക്യോ
ജപ്പാനിലെ ഹച്ചിനോഹെ തുറമുഖത്തിന് സമീപം കപ്പൽ കടലിന്റെ അടിത്തട്ടിൽ ഇടിച്ച് രണ്ടായി പിളർന്നു. തായ്ലൻഡിൽനിന്ന് വന്ന ക്രിംസൺ പൊളാരിസ് എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല. പാനമയുടെ പതാകയുള്ള കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണ്. കാലാവസ്ഥ മോശമായതാണ് അപകടകാരണം. കപ്പൽ ഇടിച്ചുകയറിയതിന്റെ പരിസരത്ത് ഒരു കിലോമീറ്ററോളം ദൂരത്തിൽ എണ്ണ പടർന്നിരുന്നു. എണ്ണ ചോർച്ച നിയന്ത്രണ വിധേയമാക്കിയെന്ന് ജപ്പാൻ തീരസംരക്ഷണ സേന അറിയിച്ചു.