ലണ്ടൻ
ബ്രിട്ടീഷ് രാജകുടുംബാംഗം ചാൾസിന്റെയും ഡയാനയുടെയും വിവാഹക്കേക്കിന്റെ ഒരു കഷണം 40 വർഷത്തിനുശേഷം ലേലത്തിൽ പോയത് 1850 പൗണ്ടിന് (ഏകദേശം 1.90 ലക്ഷം രൂപ). 1981 ജൂലൈ 29ലെ വിവാഹച്ചടങ്ങിൽ വിളമ്പിയ രാജകുടുംബ മുദ്രയുള്ള 23 കേക്കിൽ ഒന്നിന്റെ ഭാഗമാണ് ഇപ്പോൾ ലേലം ചെയ്തത്. ആഡംബര നൗകാശൃംഖല ഉടമ ജെറി ലെയ്റ്റനാണ് വാങ്ങിയത്. തുകയുടെ ഒരു ഭാഗം തെരുവുകുട്ടികൾക്ക് അഭയം നൽകുന്ന ‘സെന്റർപോയിന്റി’ന് നൽകും. ഡയാന പിന്തുണച്ചിരുന്ന സ്ഥാപനമാണിത്.
രാജ്ഞിയുടെ സേവിക മോയ സ്മിത്തിന് സമ്മാനമായി നൽകിയ കേക്ക് അവർ 2008 വരെ കേടാകാതെ സൂക്ഷിച്ചു. തുടർന്ന് വിശിഷ്ടമായ കേക്കുകൾ ശേഖരിക്കുന്ന സ്ഥാപനത്തിന് വിറ്റു. അവരാണ് കേക്ക് ലേലത്തിന് വച്ചത്.