കൊച്ചി: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ മാനദണ്ഡത്തിൽ മാറ്റം. പത്ത് പേരിൽ കൂടുതലുള്ള ഒരു കുടുംബത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി നിശ്ചയിക്കും. 100 മീറ്ററിനുള്ളിൽ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാൽ ആ പ്രദേശത്തേയും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും.
നിലവിൽ പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത്. ഇത് കുറച്ചുകൂടി ചുരുക്കും. മുഴുവനായി അടച്ചിടാതെ നിയന്ത്രണം ചെറിയ പ്രദേശങ്ങളിലേക്ക് ഒതുക്കാനാണ് തീരുമാനം.
അതേസമയം സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 160 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായത്. 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്.