ലോർഡ്സ് > ഒന്നാം ടെസ്റ്റിലെ അർഹിച്ച ജയം മഴ തട്ടിയെടുത്തതിന്റെ വേദന മറന്ന് വിജയ പ്രതീക്ഷയുമായി ടീം ഇന്ത്യ ലോർഡിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഏഴ് ഓവറിൽ വിക്കറ്റൊന്നും നഷ്ടമാകാതെ ഇന്ത്യ 8 റൺ നേടിയിട്ടുണ്ട്. രോഷിത് ശർമയും കെ എൽ രാഹുലുമാണ് ക്രീസിൽ.
ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ ഒരുമാറ്റവുമായിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ഓൾറൗണ്ടർ ശാർദുൽ ഠാക്കൂറിന് പകരം പരിചയ സമ്പന്നനായ ഇശാന്ത് ശർമയാണ് ടീമിൽ. മൂന്ന് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് ലോർഡിൽ ഇറങ്ങുക. പരിക്കേറ്റ ഫാസ്റ്റ് ബോളർ സ്റ്റുവർട്ട് ബ്രോഡ്, ഡാൻ ലോറൻസ്, സാക്ക് ക്രൗലി എന്നിവർ ടീമിലില്ല. പകരം മൊയീൻ അലി, മാർക് വുഡ്, ഹസീബ് ഹമീദ് എന്നിവരെയാണ് ഇംഗ്ലണ്ട് പരിഗണിച്ചത്.
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇരുടീമുകളുടെയും തലവേദന. ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടൊഴികെ മറ്റൊരു ബാറ്റ്സ്മാനും ഇംഗ്ലണ്ടിനായി ശോഭിച്ചില്ല. വിരാട് കോഹ്ലി ഉൾപ്പെടെ മുൻനിര പതറിപ്പോൾ ലോകേഷ് രാഹുലും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം കാഴ്ചവെച്ചു.