Also Read :
കോതമംഗലം, തൊടുപുഴ റേഞ്ചുകളിലുള്ള 46 ഷാപ്പുകള്‍ക്കെതിരെയാണ് എക്സൈസ് ഇപ്പോള്‍ നടപടിയെടുത്തിയിരിക്കുന്നത്. ഷാപ്പ് ലൈസൻസികള്‍ക്കും മാനേജർമാരെയും അടക്കം പ്രതിചേർത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
തൊടുപുഴ റേഞ്ചിലെ 25 ഷാപ്പുകളിലും കോതമംഗലം റേഞ്ചിലെ 21 ഷാപ്പുകളിലുമാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ ഡിസംബറിൽ പരിശോധിച്ച കള്ളിലാണ് കഞ്ചാവിന്ഫെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരിശോധന ഫലം വന്നത്.
പാലക്കാട് നിന്നും ഉദ്പാദിപ്പിച്ച് എത്തിച്ച തെങ്ങിൻ കള്ളിലാണ് കഞ്ചാവ് കലർത്തിയിട്ടുണ്ടാകുമെന്ന് കരുതുന്നു. കള്ളിന് വീര്യം കൂട്ടുന്നതിന് വേണ്ടി കഞ്ചാവിന്റെ ഇലകള്‍ അരച്ച് കൂട്ടിയിരിക്കാമെന്നും അല്ലെങ്കിൽ കഞ്ചാവ് കിഴി ഉപയോഗിച്ച് കള്ളിന് വീര്യം കൂട്ടിയതാകാമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
മേഖലയിൽ വിൽക്കുന്ന പാലക്കാടൻ കള്ളിനു ലഹരി കൂടുതലാണ്. വിദേശ മദ്യത്തെ അപേക്ഷിച്ചു കുറഞ്ഞ ചെലവിൽ ലഹരി ലഭിക്കുമെന്നുതിനാല്‍ കള്ളിന് ആവശ്യക്കാര്‍ കൂടുതലായിരുന്നു. ലോക്ഡൗൺ കാലത്ത് വിദേശമദ്യം ലഭിക്കാതെ വന്നതോടെ കള്ളിന്റെ വിൽപ്പന വര്‍ദ്ധിച്ചിരുന്നു.
Also Read :
അതേസമയം,എക്സൈസിനെ വിമർശിച്ചും ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. നടപടിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ഷാപ്പ് ഉടമകളുടേയും തൊഴിലാളികളുടേയും ആരോപണം. എക്‌സൈസിന്റെ സാമ്പിള്‍ ശേഖരണത്തില്‍ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും തൊഴിലാളി യൂണിയന്‍ നേതാവ് ജ്യോതികുമാർ പറഞ്ഞു.