ഭൂമി ഇടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും കര്‍ദിനാള്‍ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കാണിച്ച് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയായിരുന്നു ആദ്യം ഉത്തരവിറക്കിയത്. മാര്‍ ആലഞ്ചേരി കോടതിയിൽ വിചാരണയ്ക്ക് ഹാജരാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി സമൻസ് അയയ്ക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ കര്‍ദിനാള്‍ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഈ വിധിയാണ് നിലവിൽ ഹൈക്കോടതിയും ശരിവെച്ചിരിക്കുന്നത്.
Also Read:
ഭൂമി ഇപടപാടുമയി ബന്ധപ്പെട്ട് എട്ടു കേസുകളാണ് മൊത്തം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിൽ തൃക്കാക്കര കോടതി സമൻസ് നല്‍കിയിട്ടുള്ള ആറു കേസുകളിലാണ് ആലഞ്ചേരി ഹര്‍ജി സമര്‍പ്പിച്ചത്. ഇതിനിടയിൽ ഭൂമിയടപാടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ച് ആദായനികുതി വകുപ്പിൻ്റെ റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് വകുപ്പിൻ്റെ കണ്ടെത്തലും. കേസിൽ മൂന്നരക്കോടി രൂപ പിഴയായി അടയ്ക്കമെന്നാണ് നിര്‍ദേശം.
Also Read:
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്കുള്ളിൽ വലിയൊരു വിഭാഗം വൈദികര്‍ കര്‍ദിനാളിനെതിരെ രംഗത്തുവന്നതോടെ സഭയിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. അതേസമയം, ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ ജോർജ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്ന നിലപാടാണ് വത്തിക്കാൻ്റേത്.