കൊച്ചി: ഓണത്തിന്റെ വരവ്അറിയിച്ച് അത്താഘോഷ ചടങ്ങുകൾക്ക് തുടക്കമായി. തൃപ്പൂണിത്തുറ അത്തം നഗറിൽ കെ.ബാബു എം.എൽ.എ. അത്തപതാക ഉയർത്തി. ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് തൃപ്പൂണിത്തുറയിലെ അത്താഘോഷ ചടങ്ങുകൾ നടന്നത്.
കോവിഡ് സാഹചര്യത്തിൽ അത്തച്ചമയ ഘോഷയാത്രയും ഇക്കുറി ഇല്ല. പ്രളയവും കോവിഡും കാരണം 2018ന് ശേഷം തൃപ്പൂണിത്തുറയിൽ കാര്യമായ അത്താഘോഷ ചടങ്ങുകൾ നടന്നിട്ടില്ല.തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലും കോവിഡ് മാനദണ്ഡപ്രകാരം ഓണാഘോഷ ചടങ്ങുകൾ നടക്കും. രാത്രി എട്ടുമണിയോട് കൂടിയാണ് തിരുവോണ ഉത്സവാഘോഷം നടക്കുക
content highlights : onam festivalatham flag in thrippunithura