കൊച്ചി > എറണാകുളം ജില്ലയില്‍ നാലിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. പിറവം നഗരസഭ അഞ്ചാംഡിവിഷന്, മാറാടി പഞ്ചായത്ത് ആറാംവാര്‍ഡ്, വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാര്‍ഡ് എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിച്ചു. മൂന്നും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. വേങ്ങൂരില്‍ എല്‍ഡിഎഫ് സീറ്റ് നിലനിറുത്തി.
വേങ്ങൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി പീറ്റര്‍ 19 വോട്ടിനാണ് യുഡിഎഫിലെ ലീന ജോയിയെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ്–418, യുഡിഎഫ്–399, ബിജെപി–13, സ്വതന്ത്രന്–191 എന്നിങ്ങനെയാണ് വോട്ടിങ് നില.
പിറവം നഗരസഭ അഞ്ചാം ഡിവിഷനില്‍ യുഡിഎഫ് വിജയിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയി 205 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ അഞ്ജു മനുവിനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 687 വോട്ടില്‍ എല്‍ഡിഎഫിന് 241 വോട്ടും യുഡിഎഫിന് 446 വോട്ടും ലഭിച്ചു.
മൂവാറ്റുപുഴ മാറാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം എല്‍ഡിഎഫിലെ ബിനില്‍ തങ്കപ്പനെ 91 വോട്ടിന് പരാജയപ്പെടുത്തി. യുഡിഎഫ്–351, എല്‍ഡിഎഫ്—260, ബിജെപി—22 എന്നിങ്ങനെയാണ് വോട്ടിങ് നില.
വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ യുഡിഎഫിലെ ഷജി ബെസ്സി എല്‍ഡിഎഫിലെ റിനി ബിജുവിനെ 232 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 989 വോട്ടില്‍ എല്‍ഡിഎഫ്–362, യുഡിഎഫ്–594, എന്‍ഡിഎ–29, സ്വതന്ത്രന്– രണ്ട്, അസാധു–2 എന്നിങ്ങനെയാണ് വോട്ടിങ് നില. രണ്ട് വോട്ട് അസാധുവായി.