ജയ്പൂര് > ഹിന്ദുത്വവര്ഗീയ ആശയത്തിന്റെ ഉപജ്ഞാതാവായ വി ഡി സര്വകറെ പുകഴ്ത്തി രാജസ്ഥാന് കോണ്ഗ്രസ് അധ്യക്ഷന് ഗോവിന്ദ് സിങ് ഡൊട്ടാസര. സവര്കര് ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിച്ചത് തെറ്റല്ലായിരുന്നുവെന്ന് ഡൊട്ടാസര പറഞ്ഞു. രാജ്യത്തിനുവേണ്ടിയാണ് സവര്കര് ജയിലില് കഴിഞ്ഞത്. സ്വാതന്ത്ര്യസമരത്തിലെ സവര്കറുടെ പങ്ക് ആര്ക്കും നിഷേധിക്കാനാവില്ലെന്നും കോണ്ഗ്രസ് യോഗത്തില് അധ്യക്ഷന് പറഞ്ഞു.
ഡൊട്ടാസരയുടെ പ്രസംഗത്തിനു പിന്നാലെ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. സവര്കറെക്കുറിച്ചുള്ള സത്യം കോണ്ഗ്രസ് അംഗീകരിച്ചത് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പ്രതികരണം.















