ലണ്ടണ്‍: ഇന്ത്യന്‍ പേസ് ബോളര്‍ ജസ്പ്രിത് ബുംറയുടെ പ്രകടന മികവിനെ പുകഴ്ത്തി ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്റ്റോ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി ബുംറ ഒന്‍പത് വിക്കറ്റ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബെയര്‍സ്റ്റോയുടെ വാക്കുകള്‍.
ബുംറയെപ്പറ്റി ടീം മീറ്റിങ്ങില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് എനിക്ക് പറയാനാകില്ല. നമുക്ക് എല്ലാവര്‍ക്കും അറിയാം ബുംറ വളരെ കഴിവുറ്റ താരമാണെന്ന്. അങ്ങനെ അല്ലേ, ബെയര്‍സ്റ്റോ സോണി സ്പോര്‍ട്സ് ഏകോപിപ്പിച്ച വീഡിയോ കോളില്‍ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബുംറയ്ക്ക് വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
ബുറയുടെ ശൈലി വളരെ വ്യത്യസ്തമാണ്. അത് പോലെ തന്നെയാണ് പന്തുകളും. അയാള്‍ ഒരു ലോകോത്തര ബോളറാണ്. ഐ.പി.എല്‍ ഉള്‍പ്പടെ എല്ലാ ഫോര്‍മാറ്റിലും നമുക്ക് വ്യക്തമായിട്ടുള്ളതാണ്. ബെയര്‍സ്റ്റോ വ്യക്തമാക്കി.
ഇന്ത്യന്‍ ബോളര്‍മാരോടുള്ള തന്റെ സമീപനം സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കും എന്നാണ് താരം പറഞ്ഞത്. ഇന്ത്യയിലെ പിച്ചുകള്‍ എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ബോളര്‍മാരുടെ മികവും ഒന്നിനൊന്ന് മെച്ചമാണെന്നും വലം കൈയന്‍ ബാറ്റ്സ്മാന്‍ പറഞ്ഞു.
Also Read: ടി20 ലോകകപ്പിന് ശേഷം പടിയിറങ്ങാനൊരുങ്ങി രവി ശാസ്ത്രിയും മറ്റു പരിശീലകരും
The post മൂന്ന് ഫോര്‍മാറ്റിലും ബുംറയ്ക്ക് അതിശയകരമായ മികവുണ്ട്: ജോണി ബെയര്‍സ്റ്റോ appeared first on Indian Express Malayalam.