കൊച്ചി
കേരളത്തിലെ ഹോക്കിക്ക് ഉണർവ് നൽകാൻ ഒളിമ്പിക് മെഡലിന് കഴിയട്ടെയെന്ന് പി ആർ ശ്രീജേഷ്. വെങ്കല മെഡൽ നേട്ടത്തിനുശേഷം നാട്ടിൽ എത്തിയപ്പോഴായിരുന്നു ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറുടെ പ്രതികരണം.
ജർമനിയെ 5–4ന് തോൽപ്പിച്ച് ഇന്ത്യ വെങ്കലം നേടുമ്പോൾ ശ്രീജേഷായിരുന്നു താരം. കളിക്കുന്ന സമയം വിജയംമാത്രമായിരുന്നു ലക്ഷ്യം. പാരിതോഷികങ്ങൾ ആയിരുന്നില്ല മനസ്സിൽ. ഈ സ്വീകരണത്തിന് നന്ദി. 21 വർഷമായി ഹോക്കി കളിക്കുന്നു. മലയാളിക്ക് ഓണസമ്മാനമായി ഒളിമ്പിക് മെഡൽ സമർപ്പിക്കുന്നു. സെമിയിൽ നന്നായി കളിച്ചിരുന്നു. വിജയം നേടാനായില്ല. ഇനി ഒരു മെഡൽ നേടാനുണ്ടല്ലോ എന്ന പ്രതീക്ഷയാണ് മുന്നോട്ടു നയിച്ചത്. നേട്ടങ്ങളെ സർക്കാർ അംഗീകരിക്കുമെന്ന് ഉറപ്പുണ്ട്– ശ്രീജേഷ് പറഞ്ഞു.















