കോഴിക്കോട് > ആർഎസ്എസിനെ വിമർശിച്ച പോസ്റ്റ് ഷെയർ ചെയ്ത യുവമോർച്ചാ ജില്ലാ സെക്രട്ടറി മിഥുൻമോഹനെ സസ്പെൻഡ് ചെയ്തു. ‘‘പ്രചാരകന്മാർ വന്നുകേറുമ്പോൾ എണീറ്റ് താണുവീണ് തൊഴുന്ന എമ്പോക്കികളെ മാത്രമേ ആർഎസ്എസ് നേതാവ് ആക്കൂ. അതും നായർ ജാതിക്കാരെ മാത്രം’’. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഹിന്ദു ഹെൽപ്സെന്റർ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലായിരുന്നു കുറിപ്പിട്ടത്. ഇതേ തുടർന്ന് സമൂഹമാധ്യമങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്തു എന്ന് ആരോപിച്ചാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ മുൻ ഡ്രൈവറാണ് മിഥുൻ.