മാവേലിക്കര> കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചു. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ സന്തോഷ് (51), ഭാര്യ ഷീബ (40) എന്നിവരാണ് തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഇരുവരും തമ്മില്‍ കലഹമുണ്ടായതിനെ തുടര്‍ന്ന് രാത്രി 10.45 ന് ഷീബ കിടപ്പു മുറിയിലെ ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കെട്ടഴിച്ച് നാട്ടുകാര്‍ ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിലെത്തിയ സന്തോഷ് ഷീബയുടെ മരണവിവരമറിഞ്ഞ് തിരികെ 12 മണിയോടെ വീട്ടിലെത്തി. ഷീബ തൂങ്ങിയ സാരിയില്‍ തന്നെ ഫാനില്‍ കെട്ടിത്തൂങ്ങി. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ഇയാളും മരിച്ചു. മൃതദേഹങ്ങള്‍ പരുമല സെന്റ്ഗ്രിഗോറിയോസ് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. മക്കള്‍: സങ്കീര്‍ത്ത്, സഞ്ജിത്ത്.