സ്ത്രീയുടെ മാന്യത വിലപ്പെട്ടതാണ്. അതിനെതിരെ കടന്നുകയറ്റം ഉണ്ടായോ എന്നത് കണ്ടെത്തുന്നതിന് പ്രത്യേക മാനദണ്ഡം ഇല്ലെന്നും കോടതി പറഞ്ഞു.
45 കാരിയായ പരാതിക്കാരി പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ കടയുടമയായ ശ്രീകൃഷ്ണ തിവാരി സമീപിക്കുകയും പ്രണയ ലേഖനം നീട്ടുകയുമായിരുന്നു. വാങ്ങാൻ വിസമ്മതിച്ചതോടെ തിവാരി പ്രണയ ലേഖനം പരാതിക്കാരിക്കു നേരെ എറിഞ്ഞു. തുടർന്ന് ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറയുകയും ചെയ്തു. പിറ്റേന്ന് അശ്ലീല ആഗ്യം കാട്ടിക്കൊണ്ട് തിവാരി അതിക്രമം തുടർന്നു. പ്രണയ ലേഖനത്തിന്റെ കാര്യം ആരോടും പറയരുതെന്നും നിർദ്ദേശിച്ചു.
തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. 2018 ൽ സെഷൻസ് കോടതി കടയുടമയ്ക്ക് രണ്ട് വർഷം കഠിന തടവും പിഴയും വിധിച്ചു. ഒരു തുക പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും നിർദ്ദേശിച്ചു. തുടർന്നാണ് തിവാരി അപ്പീൽ നൽകിയത്.
പരാതിക്കാരി തന്റെ കടയിൽ നിന്നും സാധനം കടം വാങ്ങാറുണ്ടെന്നും പണം ആവശ്യപ്പെട്ടപ്പോൾ തനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയുമായിരുന്നു എന്നാണ് തിവാരിയുടെ അവകാശവാദം. എന്നാൽ തിവാരിയുടെ വാദം കോടതി തള്ളി. തിവാരി 45 ദിവസം ശിക്ഷ അനുഭവിച്ചതിനാൽ ഇനി ശിക്ഷ അനുഭവിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി.