കൊച്ചി: ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ചരിത്ര മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരം പി.ആര്‍.ശ്രീജേഷ് ഇന്ന് കൊച്ചിയിലെത്തും. വെങ്കല തിളക്കവുമായി എത്തുന്ന താരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരും കായിക പ്രേമികളും.
വൈകീട്ട് അഞ്ച് മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷനും ചേര്‍ന്നാണ് നാടിന്റെ താരത്തിന് സ്വീകരണം ഒരുക്കുന്നത്.
സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ ചടങ്ങില്‍ നേരിട്ടെത്തും. സര്‍ക്കാര്‍ പാരിതോഷികം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിന് വലിയ തോതില്‍ പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശ്രീജേഷ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വെങ്കല മെഡല്‍ പോരാട്ടത്തില്‍ അതിശയകരമായ തിരിച്ചു വരവിലൂടെയാണ് ഇന്ത്യ ജയം നേടിയത്. 1-3 എന്ന സ്കോറില്‍ പിന്നില്‍ നിന്ന ശേഷം 5-4 ന് പുരുഷ ടീം ജയം പിടിച്ചെടുത്തു. 41 വര്‍ഷത്തിന് ശേഷമാണ് ഓളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയത്.
Also Read: Tokyo Olympics 2020: എതിരാളികളെ ഭയപ്പെടേണ്ടതില്ല, ഈ മെഡല്‍ അതിന്റെ തെളിവാണ്: നീരജ് ചോപ്ര
The post ശ്രീജേഷിനെ വരവേല്‍ക്കാന്‍ കേരളം; വൈകീട്ട് കൊച്ചിയില്‍ സ്വീകരണം appeared first on Indian Express Malayalam.