കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവൻ ഹാജരായി. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് കാവ്യാമാധവൻ ഹാജരായത്. നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂർത്തിയായത്. കഴിഞ്ഞ മെയ്മാസത്തിൽ ഹാജരായിരുന്നെങ്കിലും കാവ്യയുടെ വിസ്താരം നടന്നിരുന്നില്ല. കേസിൽ 300 ഓളം പേരുടെ വിസ്താരമാണ് പൂർത്തിയാക്കാനുള്ളത്. 2017 ലാണ് കൊച്ചിയിൽ നടി അക്രമത്തിന് ഇരയായത്. Content Highlights:Actress assault case Kavya Madhavan appeared at court