തിരുവനന്തപുരം> ഷോളയാർ വട്ടലക്കി ഊരിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട പരാതിയില് നടപടി സ്വീകരിക്കാനാണ് പോലീസ് ഊരിലേക്ക് പോയതെന്നും ക്രമസമാധാനം നിലനിര്ത്തുവാനും നിയമവാഴ്ച പുലര്ത്തുന്നതിനും സ്വാഭാവിക നടപടിയാണ് പോലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയൽ പറഞ്ഞു. പ്രതിപക്ഷത്തിന്റ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ കാലങ്ങളില് കേരളാ പോലീസ് ഒരു ജനകീയസേനയെ പോലെ പ്രവര്ത്തിക്കുകയാണ്. കേരളത്തിലെ ജനങ്ങള് അനുഭവിച്ച എല്ലാ ദുരന്തങ്ങളിലും അവരെ സംരക്ഷിക്കുന്നതിന് പോലീസ് മുന്പന്തിയില് തന്നെയുണ്ടായിരുന്നു. പ്രളയത്തില് മുങ്ങിയ കേരളത്തെ സംരക്ഷിക്കുന്നതിന് പോലീസ് വഹിച്ച സേവനം ആര്ക്കും നിഷേധിക്കാവുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ ഷംസുദ്ദീൻ ആണ് അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി തേടിയത്.
പാലക്കാട് ഷോളയൂര് വട്ടലക്കി ഊരില് കുറുന്താചലം എന്നയാളുടെ പറമ്പില് സമീപവാസിയായ മുരുകന്റെ ഭാര്യ രാജാമണി പശുവിനെ മേയ്ച്ചത് കുറുന്താചലം ചോദ്യം ചെയ്തതാണ് പെലീസ് നടപടിയിലേക്ക് നയിക്കാനിടയാക്കിയത്. തുടർന്ന് മുരുകനും അച്ഛൻ ചൊറിയ മൂപ്പനും കുറുന്താചലത്തിനെ ദേഹോപദ്രവമേല്പ്പിച്ചു.
സംഭവത്തില് കുറുന്താചലത്തിന് പരിക്കുണ്ട്. കുറുന്താചലത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതേസമയം കേസിലെ മൂന്നാം പ്രതിയും മുരുകന്റെ ഭാര്യയുമായ രാജാമണിയെ കുറുന്താചലം കല്ലെറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മറ്റൊരു കേസും എടുത്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി മുരുകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാള് ഹാജരായില്ല. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ഊരിലെത്തി. പ്രതികളായ മുരുകനും ചൊറിയമൂപ്പനും ജീപ്പില് പരിസരവാസികളെ വിളിച്ചുകൂട്ടി അറസ്റ്റ് തടസപ്പെടുത്താണ് ശ്രമിച്ചത്.
സംഭവത്തിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉള്പ്പെടെ അഞ്ച് പോലീസുകാര്ക്ക് പരിക്കേറ്റിട്ടുണ്ട് . നിലവിൽ പ്രതികളെ അറസ്റ്റ് ചെയ്തു റിമാൻറ് ചെയ്തു. പോലീസിന്റെ കൃത്യനിര്വ്വഹണത്തെ തടസ്സപ്പെടുത്താന് ശ്രമിച്ച വട്ടലക്കി ഊരുനിവാസികളായ എട്ട് പേര്ക്കെതിരെ സ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. സംഭവത്തില് പോലീസുകാര്ക്ക് പരിക്കേറ്റിട്ടുണ്ട്.പട്ടികവര്ഗ്ഗ വികസന പ്രോജക്ട് ഓഫീസറുടെ റിപ്പോര്ട്ടിലും കാണുന്നത്.
പ്രളയമടക്കമുള്ള കഴിഞ്ഞ കാലങ്ങളിൽ ജനങ്ങളെ രക്ഷപ്പെടുത്താനും അവര്ക്ക് ആവശ്യമായ ഭക്ഷണം മരുന്ന് എന്നിവ എത്തിക്കാന് തുടങ്ങി എല്ലാ ഇടങ്ങളിലും പൊലീസ് സജീവ സാന്നിധ്യമായിരുന്നു
കോവിഡ് മഹാമാരി പ്രതിരോധത്തിൽ പോലീസ്സേനയുടെ പങ്ക് ഇന്നും തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവര്ത്തനത്തില് സജീവമായി മുഴുകിയ പതിനൊന്ന് പോലീസുകാര് ഇന്ന് നമുക്കൊപ്പമില്ല. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരുന്ന 17645 പോലീസ് ഉദ്യോഗസ്ഥര്ക്കാണ് കോവിഡ് ബാധിച്ചത്. ഇതില് 217 പേര് ഗുരുതരാവസ്ഥയില് ആശുപത്രിയില് നിന്ന് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി.
ഇത്തരത്തില് കേരള ജനയതെ സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊണ്ട സംവിധാനത്തിനെതിരെയാണ് ഇത്തരം പ്രചാരവേലകള് സംഘടിപ്പിക്കുന്നതെന്ന് നാം വിസ്മരിക്കരുത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. വര്ഗ്ഗീയ സംഘര്ഷങ്ങളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന് കഴിഞ്ഞതിലും പോലീസിന് വലിയ പങ്കുണ്ട്
നിയമവാഴ്ച സംരക്ഷിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്താനുമാണ് പോലീസ് നിലകൊള്ളുന്നത്. നാട്ടില് നിയമവാഴ്ച തുടരുന്നതിന് താല്പ്പര്യമില്ലാത്ത വിഭാഗങ്ങള് പോലീസിനെതിരെ രംഗത്ത് വരുന്നുണ്ട്. തീവ്രവാദികളും വര്ഗ്ഗീയ ശക്തികളും അരാജകവാദികളും ഈ പ്രവര്ത്തനത്തില് ബോധപൂര്വ്വം ഇടപെടുന്നുണ്ട്. ഓരോ ദിവസവും പോലീസിനെതിരെ ഇല്ലാത്ത വാര്ത്തകള് നിറംപിടിപ്പിച്ച നുണകളായി പ്രചരിപ്പിക്കുക എന്നത് ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.