കൊച്ചി> കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി.
മാളുകളിലും കടകളിലും കുട്ടികൾക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ എന്തുകൊണ്ട് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൂടാ എന്ന് ദേവസ്വം ബഞ്ച് ചോദിച്ചു.