ഒബിസി വിഭാഗങ്ങളെ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അധികാരം നൽകുന്ന 127–-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ സാമൂഹ്യനീതിമന്ത്രി വീരേന്ദ്രകുമാർ അവതരിപ്പിച്ചു. ബിൽ നിയമമാകുന്നതോടെ ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാൻ കഴിയും. പെഗാസസ് ചാരവൃത്തി, കർഷകപ്രക്ഷോഭം എന്നീ വിഷയങ്ങളിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം ഈ ബിൽ പാസാക്കാൻ ഇരുസഭയിലും സർക്കാരുമായി സഹകരിക്കാമെന്ന് ഉറപ്പ് നൽകി.
ഈ ബില്ലിന്റെ കാര്യത്തിൽമാത്രമാണ് വിട്ടുവീഴ്ച ചെയ്യുകയെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു.