ലൊസ് ആഞ്ചലസ്
ഹോളിവുഡിന്റെ സുവര്‍ണകാലമായ മുപ്പതുകളില്‍ ബാലതാരമായി നിറഞ്ഞുനിന്ന പ്രമുഖ നടി ജെയ്ൻ വിതേഴ് സ് (95) അന്തരിച്ചു. ഹോളിവുഡില്‍ സ്റ്റുഡിയോകള്‍ അടക്കിഭരിച്ച കാലത്തിലെ അവശേഷിക്കുന്ന ഏക അഭിനേത്രിയാണ് വിടപറഞ്ഞത്. ട്വന്റിയത് സെഞ്ച്വറി ഫോക്സിന്റെ ബ്രൈറ്റ് ഐസിലെ (1934) കുസൃതി കഥാപാത്രത്തിലൂടെ ശ്രദ്ധനേടി. മുതിര്ന്നതാരമായി എത്തിയപ്പോഴും നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ചു. 21-–-ാം വയസ്സില്‍ സിനിമ വിടുംവരെ 38 ചിത്രം. പിന്നീട് അമ്പതുകളില്‍ ടെലിവിഷന്‍ പരിപാടികളിലൂടെ തിരിച്ചെത്തി. ഡിസ്നിയുടെ അനിമേഷന്‍ ചിത്രങ്ങള്‍ക്കുവേണ്ടി 2000ല്‍ വരെ ശബ്ദം നല്കി.