മിലൻ
മിലനിൽ മാർപാപ്പയ്ക്ക് തപാലായി മൂന്ന് വെടിയുണ്ട ലഭിച്ച സംഭവത്തിൽ നിയമ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ച് വിവരങ്ങളില്ല.
കത്തുകൾ തരംതിരിക്കുന്നതിനിടെ തപാൽ ഉദ്യോഗസ്ഥരാണ് ദ പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്സ് സ്ക്വയർ, റോം എന്ന വിലാസത്തിൽ സംശയാസ്പദമായി കവർ കണ്ടെത്തിയത്. സംഭവത്തിൽ വത്തിക്കാനിൽനിന്ന് ഇതുവരെ പ്രതികരണം വന്നിട്ടില്ല.