കൊച്ചി: നിയമസഭയിൽ കൃത്യമായി മാസ്ക് ധരിക്കാത്തതിന് എഎൻ ഷംസീറിന് സ്പീക്കറുടെ ശാസന. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിനാണ് എംഎൽഎയുടെ പേരെടുത്തു വിളിച്ച് ശാസിച്ചത്. നിയമസഭയിലെ ദൃശ്യങ്ങൾ വെബ്കാസ്റ്റ് ചെയ്യുന്നതാണെന്നും ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പറഞ്ഞു.
ബഹുമാനപ്പെട്ട അങ്ങ് തീരെ മാസ്ക് ഉപേക്ഷിച്ചതായാണ് കാണുന്നത്. ദൃശ്യങ്ങൾ വെബ്കാസ്റ്റ് ചെയ്യുന്നതാണ്. ടെലിവിഷനിലൂടെ ആളുകൾ കാണുമെന്നും ഇത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ പറഞ്ഞു.
അടിയന്തര പ്രമേയത്തിൽ മന്ത്രി മറുപടി പറയുന്നതിനിടെയായിരുന്നു സ്പീക്കർ ഇടപെട്ടത്. എംഎൽഎമാരിൽ പലരും മാസ്ക് താടിയിൽ വെയ്ക്കുന്നതാണ് കാണുന്നതെന്നും സ്പീക്കർ പറഞ്ഞു. നേരത്തേയും പല തവണ മാസ്ക് ശരിയായ രീതിയിൽ ധരിക്കണമെന്ന് സ്പീക്കർ എംഎൽഎമാരോട് ആവശ്യപ്പെട്ടിരുന്നു.