തിരുവനന്തപുരം> ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമങ്ങൾ കൃത്യമായി നടപ്പാക്കാൻ സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത് നിയമലംഘകർക്ക് പ്രയാസവും സൃഷ്ടിച്ചിട്ടുണ്ട്. ഗതാഗതവകുപ്പിലെ ഉദ്യോഗസ്ഥർ തെറ്റ് ചെയ്താലും നടപടിയുണ്ടാകും.
വ്ളോഗർമാരായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.