കൊച്ചി> ഇലഞ്ഞി കള്ളനോട്ട് കേസിൽ കോട്ടയം കോഴ സ്വദേശിയെകൂടി അറസ്റ്റ് ചെയ്തു. നോട്ടടിക്കാൻ പണം മുടക്കിയ രേണു കുമാറിനെയാണ് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും.
കഴിഞ്ഞ മാസം 27നായിരുന്നു കുത്താട്ടുകുളം ഇലഞ്ഞിയിലെ വാടക വീട്ടിൽ നിന്ന് കളളനോട്ട് സംഘത്തെ പിടികൂടിയത്. 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ഇവിടെ അച്ചടിച്ചതായി അന്വേഷണ സംഘം കണക്കാക്കുന്നു
കേസിൽ 7 പേരെയാണ് ഇലഞ്ഞിയിലെ വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ ചെന്നൈ എന്നിവിടങ്ങളിലേക്കാണ് കള്ളനോട്ടുകൾ വിതരണം ചെയ്തതായി പ്രതികളിൽ നിന്ന് ലഭിച്ച വിവരം.തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ആർക്കെക്കെയാണ് കള്ളനോട്ട് വിതരണം ചെയ്തിട്ടുതെന്ന് കണ്ടെത്തേണ്ടതുണ്ട്.