തിരുവനന്തപുരം > വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമ പ്രവർത്തകർക്ക് അഭിഭാഷകരുടെ മർദനം. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാർ ഇടിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തിൽ കോടതിയിൽ ഹാജരായ പ്രതികൾ ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ചിത്രം പകർത്തുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായത്.
സിറാജ് ഫോട്ടോഗ്രാഫർ ശിവജിയ്ക്ക് മാർദനമേറ്റു. കേരള പത്രപ്രവർത്തക യൂണിയൻ നേതാവ് സുരേഷ് വെളളിമംഗലത്തിന് നേരെയും കൈയ്യേറ്റശ്രമമുണ്ടായി. ക്യാമറയും മൊബൈൽ ഫോണുകളും ഐഡി കാർഡുകളും തട്ടിപ്പറിച്ചതായി മാധ്യമപ്രവർത്തകർ പരാതിപ്പെട്ടു.