Also Read:
ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ആദ്യപ്രതി. ശ്രീറാം വെങ്കിട്ടരാമനോടു രണ്ടാം പ്രതിയായ വഫ ഫിറോസിനോടും ഹാജരാകണമന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ കേസിലെ നിര്‍ണായക തെളിവാണ്. പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി ഈ ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ടരാമാനു നല്‍കിയിരുന്നു. ഇതിനു ശേഷമാണ് കേസ് സെഷൻസ് കോടതിയിലേയ്ക്ക് മാറ്റിയത്.
Also Read:
2019 ഓഗസ്റ്റ് മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെഎം ബഷീര്‍ കൊല്ലപ്പെടുകയായിരുന്നു. വാഹനം അമിതവേഗത്തിലായിരുന്നു എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിൻ്റെ ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നെങ്കിലും പരിശോധന നടത്താൻ പോലീസ് അനാസ്ഥ വരുത്തിയെന്ന് ആരോപണമുണ്ട്.