ന്യൂഡല്‍ഹി> സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസിന് കണ്ണൂര്‍ വേദിയാകം. കേന്ദ്രകമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒമ്പതുവര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത്. മുമ്പ് 2012-ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു.