കൊച്ചി: ഒളിമ്പിക്സ് മെഡൽ ജേതാവ് ഹോക്കി താരം ശ്രീജേഷിനെ കേരള സർക്കാർ അപമാനിക്കുകയാണെന്ന ആരോപണവുമായി ബിജെപി നേതാവ് . മറ്റ് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിക്കാത്തത് മതരാഷ്ട്രീയം കൊണ്ടാണെന്നാണ് ഗോപാലകൃഷ്ണന്റെ ആരോപണം.
പിണറായിയുടെ മതരാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകൾക്ക് ശ്രീജേഷിന്റെ നേട്ടങ്ങൾ കാണാൻ കഴിയാത്തത് അപമാനകരമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇടുക്കിയിലെ സൗമ്യയോട് അനാദരവ് കാട്ടി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച അതേ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണോ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ വൈകുന്നതെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.
സര്‍ക്കാര്‍ അഞ്ച് കോടി രൂപ ശ്രീജേഷിന് പാരിതോഷികം നൽകണം. സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കിൽ ജനകീയ അവാര്‍ഡ് പ്രഖ്യാപനം സംഘടിപ്പിക്കും. പ്രധാനമന്ത്രി ചെയ്തതുപോലെ ശ്രീജേഷിനെ നേരിട്ടു വിളിച്ച് അഭിനന്ദിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.