Tokyo 2020: പത്ത് വർഷം മുൻപ് 2011ൽ 13 വയസ്സുള്ള നീരജ് ചോപ്ര എന്ന കുട്ടി പഞ്ച്കുളയിലെ തൗ ദേവി ലാൽ സ്പോർട്സ് കോംപ്ലക്സിലേക്ക് വന്ന ദിവസമാണ് ജാവലിൻ കോച്ച് നസീം അഹ്മദ് ഓർക്കുന്നത്. അക്കാലത്ത് ഹരിയാനയിൽ സിന്തറ്റിക് ട്രാക്കുകളിലൊന്നുള്ള രണ്ട് സ്പോർട്സ് അക്കാദമികളിലൊന്നിൽ പ്രവേശനം നേടുന്നതിനെക്കുറിച്ച് അന്വേഷിക്കാനായി വന്ന കൗമാരക്കാരൻ. തന്റെ ജന്മനാടായ പാനിപ്പത്തിനടുത്തുള്ള ഖന്ദ്ര ഗ്രാമത്തിൽ നിന്ന് നാല് മണിക്കൂറിലധികം യാത്ര ചെയ്തായിരുന്നു ആ കൗമാരക്കാരൻ അന്ന് പഞ്ച്കുളയിലെത്തിയത്.
വളർന്നുവരുന്ന അത്ലറ്റിക്സ് കരിയറിലേക്കുള്ള ആ യുവതാരത്തിന്റെ ഒരു വലിയ ചുവടുവെപ്പായിരുന്നു. അതിലും എത്രോയെ വലിയ ഒരു ചുവടുവയ്പ്, ഏറ്റവും വലിയ മുന്നേറ്റമാണ് ശനിയാഴ്ച ടോക്കിയോ ഒളിമ്പിക് സ്റ്റേഡിയത്തിൽ 87.58 മീറ്ററിലേക്ക് ജാവലിൻ എറിഞ്ഞപ്പോൾ ആ യുവാവ് സ്വന്മാമാക്കിയത്. രാജ്യത്ത് നിന്നുള്ള ഒളിമ്പിക്സിൽ രണ്ടാമത്തെ വ്യക്തിഗത സ്വർണ്ണ മെഡൽ ജേതാവായി മാറുകയായിരുന്നു ഇന്ന് 23 വയസ്സുകാരനായ നീരജ് ചോപ്ര.
ഈ നേട്ടം തന്നിൽ ഒട്ടേറെ ഓർമകളുയർത്തിയെന്ന് നീരജിന്റെ മുൻ പരിശീലകൻ നസീം അഹ്മദ് പറഞ്ഞു.
“സ്പോട്സ് സ്കൂളിൽ സീനിയേഴ്സ് പരിശീലിക്കുന്നത് നീരജ് നോക്കിയിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു,” വികാരഭരിതനായ അഹ്മദ് ഓർക്കുന്നു.
“അവൻ തന്റെ നോട്ട്ബുക്കിൽ അവരിൽ നിന്നുള്ള നോട്ടുകൾ എഴുതിയെടുക്കുമായിരുന്നു. ഒരിക്കലും പരിശീലനത്തിൽ നിന്ന് അവൻ ഒഴിഞ്ഞുമാറുകയില്ല, കൂടാതെ ഗ്രൂപ്പിനൊപ്പം ഓരോ ദിവസത്തെ റൗണ്ടിലും വിജയിക്കാനുള്ള ലക്ഷ്യങ്ങൾ എപ്പോഴും നിശ്ചയിക്കുകയും ചെയ്യും. ഇന്ന് ഏറ്റവും വലിയ വേദിയിൽ അവൻ സ്വർണ്ണ മെഡൽ നേടുന്നത് കാണുന്നത് ഞങ്ങൾക്ക് ഏറ്റവും വലിയ സന്തോഷമാണ്,” അഹ്മദ് പറഞ്ഞു.
പാനിപ്പത്തിലെ പരിശീലകൻ ജയ്വീർ സിംഗിൽ നിന്നാണ് ചോപ്ര ആദ്യമായി ജാവലിൻ ത്രോ പഠിച്ചത്. പഞ്ച്കുളയിൽ അദ്ദേഹം 2011 മുതൽ 2016 ന്റെ തുടക്കം വരെ പരിശീലനം നേടി.
കഴിഞ്ഞ അഞ്ച് വർഷമായി ചോപ്ര ദേശീയ പരിശീലനത്തിന്റെ ഭാഗമായി വിവിധ പരിശീലകരുടെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ അവൻ പലപ്പോഴും റെക്കോർഡുകൾ തകർക്കുമെന്ന് അഹമ്മദ് പറഞ്ഞു. ജാവലിന്റെ ഓരോ ത്രോകളെക്കുറിച്ചും നീരജ് തന്റെ നോട്ട്ബുക്കിൽ കുറിച്ചിരുന്നുവെന്നും അഹമ്മദ് ഓർക്കുന്നു.
Read More: ‘ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു; ‘ നീരജിനെ അഭിനന്ദിച്ച് താരങ്ങൾ
“തുടക്കത്തിൽ അദ്ദേഹം ഇവിടെ വരുമ്പോൾ 55 മീറ്റർ മാർക്ക് തൊട്ടു. ആഴ്ചയിൽ മൂന്ന് ദിവസം 50 ത്രോകളിലേക്ക് അദ്ദേഹം അടുക്കും ” മുൻ പരിശീലകൻ കൂട്ടിച്ചേർക്കുന്നു.
“ഓരോ തവണയും അവൻ 60 മീറ്റർ, 70 മീറ്റർ, 80 മീറ്റർ കടക്കുമ്പോൾ, അവൻ അത് എപ്പോഴും എഴുതും. ഇന്ന് അദ്ദേഹം ചരിത്രപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ പേര് എഴുതി,” അഹ്മദ് പറഞ്ഞു.
87.58 മീറ്റര്‍ ദൂരം പായിച്ചാണ് ഹരിയാന സ്വദേശിയായ ഇരുപത്തി മൂന്നുകാരനായ നീരജ് ചോപ്ര ടോക്യോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത്. 20: ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ സ്വർണമെഡൽ. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് അത്ലറ്റിക്സ് ഇനത്തിൽ സ്വർണം നേടുന്നത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ ഏഴാം മെഡൽ നേട്ടമാണിത്, ആദ്യ സ്വർണവും.
ഫൈനലിൽ ആദ്യ ശ്രമത്തില്‍ തന്നെ മികച്ച ദൂരം കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിൽ നില കൂടുതൽ മെച്ചപ്പെടുത്തുകയായിരുന്നു. ആദ്യ ശ്രമത്തിൽ 87.03 മീറ്റര്‍ ദൂരമാണ് താരത്തിന് കണ്ടെത്താനായത്. ആദ്യ റൗണ്ടിലും താരം ഒന്നാമതെത്തുകയും ചെയ്തു.
രണ്ടാം ശ്രമത്തിലെ 87.58 ദൂരമാണ് താരത്തെ സ്വർണം നേടാൻ സഹായിച്ചത്. മൂന്ന് റൗണ്ടുകളുള്ള ഫൈനലിൽ അവസാന റൗണ്ടിൽ 76.79 മീറ്റർ ദൂരം മാത്രമാണ് നീരജ് കണ്ടെത്തിയതെങ്കിലും രണ്ടാം റൗണ്ടിലെ മികച്ച ദൂരം ഒന്നാംസ്ഥാനം നേടിക്കൊടുക്കുകയായിരുന്നു.
The post Tokyo 2020: അന്ന് ഒരു നോട്ട്ബുക്കുമായി വന്ന പതിമൂന്നുകാരൻ; ഇന്ന് സ്വർണമെഡൽ ജേതാവ്; നീരജിനെക്കുറിച്ച് മുൻ പരിശീലകൻ appeared first on Indian Express Malayalam.