സൂപ്പർമാർക്കറ്റിനെതിരെ നടപടിയെടുത്ത വിവരം കളക്ടറാണ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. എന്നാൽ സ്ഥാപനത്തിന്റെ പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.
“ഷോപ്പുകളില്‍ ആളുകളെ പ്രവേശിപ്പിക്കുമ്പോള്‍ പാലിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച കോവിഡ് പ്രോട്ടോകോളില്‍ ഒന്നുപോലും കൊച്ചിയിലെ ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് പാലിച്ചില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഷോപ്പില്‍ ജോലിചെയ്യുന്നവര്‍ക്കും ഇവിടേയ്ക്ക് വന്നര്‍ക്കും വലിയതോതില്‍ കോവിഡ് പടരാന്‍ ഈ സ്ഥാപനത്തിന്റെ ഈ അലംഭാവം കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്മാൻ കൂടിയായ ജില്ലാകളക്ടർ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ 34-ാം വകുപ്പ് പ്രകാരം ഏഴ് ദിവസത്തിനകം 1000 അതിഥി തൊഴിലാളികള്‍ക്ക് സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കോവിഡ് വാക്സിന് നല്കാന് ഉത്തരവിടുന്നു.”
“ഇക്കാര്യത്തിന്റെ ഏകോപനത്തിന് ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹെല്‍ത്ത്)ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം കടകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ഈ സൂപ്പർ മാർക്കറ്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തി അതിന്റെ റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൂടിയായ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.” ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നേരത്തെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രവർത്തിച്ചതിന് തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് നഗരസഭ റദ്ദാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പിൻവാതിലിലൂടെ ആളുകളെ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചതിനാണ് അന്ന് നടപടിയെടുത്തത്.