Also Read:
പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം കൂട്ടായ ചർച്ചയ്ക്ക് ശേഷം കുടുംബത്തിലെ മുതിർന്ന ആളാണ് പറയുക. അവിടെ അത് ലംഘിക്കപ്പെട്ടു. മുഈൻ അലിയെ അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. വിഷയം എന്തുതന്നെയായാലും അദ്ദേഹം ചെയ്തത് തെറ്റോ ശരിയോ എന്നുള്ളതാണ് വിലയിരുത്തിയത്. അത് തെറ്റാണെന്നാണ് കുടുംബത്തിന്റെ അഭിപ്രായം. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ ചർച്ചചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഈൻ അലി തങ്ങളെ അസഭ്യം പറഞ്ഞ റാഫി പുതിയകടവിലെ ലീഗിൽ നിന്നും സസ്പെന്റ് ചെയ്തു. മുഈൻ അലിക്കെതിരെ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷമാണ് റാഫി നടത്തിയത്. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നതായും എന്നാൽ വാർത്താ സമ്മേളനം തടസ്സപ്പെടുത്തിയത് തെറ്റാണെന്ന് കരുതുന്നില്ലെന്നും റാഫി പറഞ്ഞു.