തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്നും കെടി ജലീൽ പറഞ്ഞു. സത്യം വിളിച്ച് പറഞ്ഞയാൾക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തില്‍ നടപടിയെടുപ്പിക്കാമെന്നാണ് ഭാവമെങ്കിൽ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ജലീൽ പറഞ്ഞത്.
Also Read :
“ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ അംഗങ്ങളോട് കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്‍റെയൊക്കെ ശബ്ദരേഖകള്‍ അറ്റകൈക്ക് പുറത്തുവിടേണ്ടി വരും. അത് പുറത്തുവന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരും” കെടി ജലീൽ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സൂക്ഷിച്ചുകൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണെന്നും ജലീല്‍ പറഞ്ഞു. മുഈൻ അലി നടത്തിയ വാർത്താ സമ്മേളനത്തിനിടെ ലീഗ് പ്രവർത്തകൻ നടത്തിയ അധിക്ഷേപത്തെക്കുറിച്ച് സംസാരിച്ച ജലീൽ പാണക്കാട് തങ്ങളെ വളരെ മോശമായി എത്രമാത്രം വൃത്തിഹീനമായ ഭാഷയിലാണ് ഒരു തെരുവുഗുണ്ട വിശേഷിപ്പിച്ചതെന്ന് ചോദിച്ചു.
മുഈൻ അലിക്കെതിരെ കേട്ടലറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയെന്ന് മാത്രമല്ല സത്യവിരുദ്ധമായ പ്രസ്താവനകളും പറയിപ്പിച്ചെന്നും ജലീൽ പറയുന്നു. ഇങ്ങനെ പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ ആ വിചാരം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 2006ല്‍ സംഭവിച്ചതല്ല സംഭവിക്കുക, അതിന്‍റെ അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും കെടി ജലീല്‍ പറഞ്ഞു.
മുഈന്‍ അലി വിഷയത്തിൽ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് ജലീലിന്‍റെ വാക്കുകൾ. വൈകീട്ട് മൂന്നു മണിയ്ക്ക് മലപ്പുറത്ത് ലീഗ് ഹൗസിലാണ് യോഗം.