ന്യൂഡൽഹി
ജന്തർ മന്ദറിൽ കർഷകസമരകേന്ദ്രത്തിലേക്ക് ജാഥയായെത്തി പ്രതിപക്ഷ എംപിമാർ കർഷകപ്പോരാളികൾക്ക് അഭിവാദ്യം അർപ്പിച്ചു. പെഗാസസ്, കർഷകപ്രക്ഷോഭം എന്നീ വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം സർക്കാർ തള്ളിയതിനെത്തുടർന്ന് വെള്ളിയാഴ്ചയും ഇരുസഭയും സ്തംഭിച്ചു. പ്രതിഷേധത്തിൽ സഭ നിർത്തിവച്ചപ്പോഴാണ് എംപിമാർ ജന്തർ മന്ദറിലേക്ക് എത്തിയത്. എളമരം കരീം, രാഹുൽ ഗാന്ധി, ബിനോയ് വിശ്വം, തിരുച്ചി ശിവ തുടങ്ങിയവർ പങ്കെടുത്തു.
















