കൊച്ചി: സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും നിലവിൽ ബോർഡിന് കീഴിലെ വസ്തുവകകളുടെ നടന്ന് കൊണ്ടിരിക്കുന്ന സർവ്വേ ജോലികൾ വേഗത്തിൽ പൂർത്തിയാക്കും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ വഖഫ് ബോർഡ് ഹെഡ്ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
നിലവിൽ സർക്കാർ നൽകുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക തന്നെ വഖഫ് ബോർഡിന് കീഴിൽ വരുന്ന ക്ഷേമ പദ്ധതികൾക്കും നൽകും. ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് സർവ്വേ കമ്മീഷണറായി പ്രിൻസിപ്പൾ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ നിയമിച്ചിട്ടുണ്ട്. മുടങ്ങി കിടക്കുന്ന പുതിയ അപേക്ഷകളുടെ രജിസ്ടേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ബോർഡിന്റെ റീജിയണൽ ഡിവിഷൻ ഓഫീസുകളിൽ അദാലത്ത് സംഘടിപ്പിക്കും. കൂടാതെ ബോർഡിന്റെ കീഴിലുള്ള വസ്തുവകകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കും. നിലവിലുള്ള വസ്തുവകകൾ അന്യാധീനമായി പോകാതെ സംരക്ഷിക്കുമെന്നും നിലവിലുള്ള തർക്കങ്ങൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:The amount of social welfare schemes will be consolidated and distributed within two months says Minister V. Abdurahman