കൊല്ലം > കുണ്ടറ ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റിന് എതിരായ എല്‍ഡിഎഫ് അവിശ്വാസം പാസായി. പഞ്ചായത്ത് പ്രസിഡന്റ ആമിനക്ക് എതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പത്തിനെതിരെ 11 വോട്ടുകള്‍ക്കാണ് പാസായത്. ബിജെപിയിലെ വിഭാഗീയതയുടെ ഭാഗമായി സംഘടന നടപടിഎടുത്ത പഞ്ചായത്ത് അംഗം 15-വാര്‍ഡിലെ ശ്രീധരന് പിള്ള എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ചികിത്സയിായിരുന്ന ശ്രീധരന് ആംബുലന്‍സില്‍ എത്തിയാണ് വോട്ട് ചെയ്തത്.
യുഡിഎഫ് റിബലായി വിജയിച്ച ആമിനയെ കോണ്‍ഗ്രസ് കൂടെനിര്‍ത്തി ബിജെപി സഹായത്താല്‍ പ്രസിഡന്റ് ആക്കുകയായിരുന്നു. പഞ്ചായത്ത് കക്ഷി നില നേരത്തെ എല്‍ഡിഎഫ് 10, യുഡിഎഫ് 4, ബിജെപി 6, സ്വാതന്ത്ര 1 എന്നിങ്ങനെ ആയിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയിടാനാണ് യുഡിഎഫ് ബിജെപിയുമായി കൈകോര്‍ത്തത്.