Also Read :
തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാൻ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
നേരത്തെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളജിൽനിന്ന് ബികോം ബിരുദം നേടി എന്നാണ് കാണിച്ചിരിക്കുന്നത്. അതേസമയം, കേരള സർവകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ആഗസ്റ്റ് 29ന് വനിതാ കമീഷൻ അംഗമാകാനായി സമർപ്പിച്ച ബയോഡേറ്റയിലും നൽകിയിരിക്കുന്നത് ബികോമാണ്.
Also Read :
പിന്നീട്, 2018 ജൂലൈ മാസത്തിൽ പിഎച്ച്ഡി നേടിയതായും ഷാഹിദ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നീട്, ഈ മാസം 25ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സും ഡി ലിറ്റും നേടിയതായി പറയുന്നു. എന്നാൽ, ഈ ചുരുങ്ങിയകാലത്തിനുള്ളിൽ യോഗ്യതകള്‍ നേടിയെടുക്കുക എന്നത് അസാധ്യമാണെന്നാണ് പരാതിയിൽ പറയുന്നത്. മീഡിയാ വൺ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.