കൊച്ചി > ലക്ഷദ്വീപിലേക്കുള്ള ജനപ്രതിനിധികളുടെ സന്ദര്‍ശനം തടഞ്ഞത് പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. എംപിമാരുടെ അപേക്ഷകള്‍ പുനപരിശോധിച്ച് ഒരു മാസത്തിനകം പുതിയ ഉത്തരവ് പുറപ്പെട്ടുവിക്കാനാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ നിര്‍ദ്ദേശം. അഡ്മിനിസ്ട്രേറ്റര്‍ക്കാണ് നിര്‍ദ്ദേശം.
ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ എം.പിമാരായ ടി എന്‍ പ്രതാപനും ഹൈബി ഈഡനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ഉത്തരവ്.
അപേക്ഷകരുടെ വാദം കേള്‍ക്കണമെന്ന നിയമ വ്യവസ്ഥ പാലിക്കപ്പെട്ടില്ലന്ന് വിലയിരുത്തിയാണ് കോടതി നടപടി. സന്ദര്‍ശനം രാഷ്ടീയ പ്രേരിതമാണന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന നിലപാടാണ് ഭരണകൂടം കോടതിയില്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് എംപിമാര്‍ കോടതിയെ സമീപിച്ചത്.