തിരുവനന്തപുരം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജാഗ്രതയോടെ വ്യാഴാഴ്ച നടത്തിയ എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷ ‘കീം’ ചരിത്രമായി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ എണ്ണത്തിലും വർധനയുണ്ടായി. അഡ്മിറ്റ് കാർഡ് എടുത്തവരിൽ 91.66 ശതമാനം പേരും പരീക്ഷയെഴുതി. കഴിഞ്ഞതവണ ഇത് 87 ശതമാനമായിരുന്നു. പരീക്ഷയ്ക്കുശേഷം വൈകിട്ട് ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു.
കേരളത്തിൽ 97,893 പേരും ഡൽഹിയിൽ 250 പേരും മുംബൈയിൽ 141 പേരും ദുബായിൽ 337 പേരും പരീക്ഷയെഴുതി. കോവിഡ് പോസിറ്റീവായ 234 വിദ്യാർഥികളും ക്വാറന്റൈനിലുള്ള 248 പേരും പരീക്ഷാകേന്ദ്രത്തിൽ നടത്തിയ തെർമൽ സ്കാനർ പരിശോധനയിൽ അധിക ഊഷ്മാവ് രേഖപ്പെടുത്തിയ 20 പേരും പ്രത്യേക ഹാളിൽ എഴുതി. ഫലപ്രഖ്യാപനം കോടതി തടഞ്ഞിട്ടുണ്ടെങ്കിലും മൂല്യനിർണയം ഉടൻ പൂർത്തിയാക്കുമെന്ന് കമീഷണർ എ ഗീത പറഞ്ഞു.