തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മന്ത്രി ഇന്ന് സഭയിലുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
ആശുപത്രിയിലാണ് മന്ത്രിയുള്ളത്. രക്തസമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കാർഡിയോ ഐസിയുവിലാണ് മന്ത്രിയുള്ളത്.
ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് മന്ത്രിയെ പരിശോധിക്കുന്നത്. അതേസമയം, ചികിത്സയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.